Deuteronomy 3:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിലെയാദിന്‍റെ ബാക്കി ഭാഗവും ഓഗിന്‍റെ രാജ്യമായ ബാശാന്‍ മുഴുവനും അതായത് അര്‍ഗ്ഗോബ്പ്രദേശം ഞാന്‍ മനശ്ശെയുടെ പകുതി ഗോത്രത്തിനും നല്‌കി. രെഫായീമ്യരുടെ നാടെന്നായിരുന്നു ബാശാന്‍ അറിയപ്പെട്ടിരുന്നത്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബ്ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു.
Malayalam 1992 MBSI
മനശ്ശെയുടെ മകനായ യായീര്‍ ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും അതിര്‍വരെ അര്ഗ്ഗോബ് ദേശം മുഴുവനും പിടിച്ചു തന്റെ പേരിന്‍ പ്രകാരം ബാശാന്നു ഹവോത്ത് - യായീര്‍ എന്നു പേര്‍ ഇട്ടു; ഇന്നുവരെ ആ പേര്‍ തന്നേ പറഞ്ഞു വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗിലെയാദിന്റെ മറ്റെ പകുതിയും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബ് ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പകുതിഗോത്രത്തിന് കൊടുത്തു. - ബാശാന് മല്ലന്മാരുടെ ദേശം എന്ന് പേര് പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശേഷം ഗിലെയാദും ഓഗിന്‍റെ രാജ്യമായ ബാശാന്‍ മുഴുവനും അര്‍ഗ്ഗോബുദേശം മുഴുവനും ഞാന്‍ മനശ്ശെയുടെ പാതിഗോത്രത്തിനു കൊടുത്തു.- ബാശാനു മുഴുവനും മല്ലന്മാരുടെ ദേശം എന്നു പേര്‍ പറയുന്നു.
Malayalam Bible POC-ML 2013
ഗിലയാദിന്‍െറ ബാക്കിഭാഗവും ഓഗിന്‍െറ സാമ്രാജ്യമായിരുന്ന ബാഷാന്‍മുഴുവനും - അര്‍ഗോബു പ്രദേശം - മാനാസ്‌സെയുടെ അര്‍ധഗോത്രത്തിനു ഞാന്‍ നല്‍കി. റഫയിമിന്‍െറ ദേശമെന്നാണ്‌ ഇതുവിളിക്കപ്പെടുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓഗിന്റെ ഭരണത്തിൻകീഴിലായിരുന്ന ബാശാൻമുഴുവനും ഗിലെയാദിൽ ശേഷിച്ചഭാഗവും മനശ്ശെയുടെ പാതിഗോത്രത്തിനു ഞാൻ കൊടുത്തു. ബാശാനിലെ അർഗോബുദേശം മുഴുവനും മല്ലന്മാരുടെ നാട് എന്നാണ് അറിയപ്പെട്ടിരുന്നത്.