Deuteronomy 3:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനശ്ശെഗോത്രക്കാരനായ യായീര്‍ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അര്‍ഗ്ഗോബു ദേശം മുഴുവന്‍ കൈവശപ്പെടുത്തി; തന്‍റെ പേരനുസരിച്ചു ബാശാനു ഹവോത്ത്-യായീര്‍ എന്നു പേരിട്ടു. ഇന്നും ഇതേ പേരില്‍ അത് അറിയപ്പെടുന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ചു തന്റെ പേരിൻ പ്രകാരം ബാശാന്നു ഹവോത്ത് - യായീർ എന്നു പേർ ഇട്ടു; ഇന്നുവരെ ആ പേർ തന്നേ പറഞ്ഞുവരുന്നു. -
Malayalam 1992 MBSI
മാഖീരിന്നു ഞാന്‍ ഗിലെയാദ് ദേശം കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ച് തന്റെ പേരിൻ പ്രകാരം ബാശാന് ഹവോത്ത് - യായീർ എന്ന് പേര് ഇട്ടു; ഇന്നുവരെ ആ പേര് നിലനിൽക്കുന്നു. -
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനശ്ശെയുടെ മകനായ യായീര്‍ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിര്‍വരെ അര്‍ഗ്ഗോബുദേശം മുഴുവനും പിടിച്ച് തന്‍റെ പേരിന്‍പ്രകാരം ബാശാന് ഹവോത്ത്-യായീര്‍ എന്നു പേര്‍ ഇട്ടു; ഇന്നുവരെ ആ പേര്‍തന്നെ പറഞ്ഞുവരുന്നു.
Malayalam Bible POC-ML 2013
മനാസ്‌സെ ഗോത്രജനായയായിര്‍ ഗഷുറിയരുടെയും മാക്കത്യരുടെയും അതിര്‍ത്തിവരെയുള്ള അര്‍ഗോബു പ്രദേശം കൈവശമാക്കി. അതിനു തന്‍െറ പേരനുസരിച്ച്‌ ബാഷാന്‍ഹബ്‌ബോത്ത്‌യായിര്‍ എന്നു പേര്‍ കൊടുത്തു. അതു തന്നെയാണ്‌ ഇന്നും അതിന്‍െറ പേര്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനശ്ശെഗോത്രത്തിൽനിന്നുള്ള യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അർഗോബ് ദേശംമുഴുവനും പിടിച്ചെടുത്തു, അതിന് അദ്ദേഹത്തിന്റെ പേരിനനുസരിച്ച് ഹാവോത്ത്-യായീർ എന്നു പേരുനൽകി; അതുകൊണ്ട് ബാശാന് ഇന്നുവരെ ആ പേര് വിളിച്ചുവരുന്നു.