Deuteronomy 3:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ സ്ഥലം പടിഞ്ഞാറു യോര്‍ദ്ദാന്‍നദിക്കും വടക്ക് ഗലീലാതടാകത്തിനും തെക്ക് ചാവുകടലിനും കിഴക്ക് പിസ്ഗാമലയുടെ താഴ്വരയ്‍ക്കും ഇടയ്‍ക്കുള്ളതായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടൽവരെ അരാബയും യോർദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.
Malayalam 1992 MBSI
അക്കാലത്തു ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചതുനിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളില്‍ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാര്‍ക്കും മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിന്നേരത്ത് തുടങ്ങി കിഴക്കോട്ട് പിസ്ഗയുടെ ചരിവിന് താഴെ അരാബയിലെ ഉപ്പുകടൽവരെ അരാബയും യോർദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിന്നെരോത്ത് തുടങ്ങി കിഴക്കോട്ട് പിസ്ഗായുടെ ചരിവിനു താഴെ ഉപ്പുകടലായ അരാബായിലെ കടൽവരെ അരാബായും യോര്‍ദ്ദാന്‍പ്രദേശവും ഞാന്‍ കൊടുത്തു.
Malayalam Bible POC-ML 2013
ജോര്‍ദാന്‍ അ തിര്‍ത്തിയായി അരാബായും - കിന്നരെത്തു മുതല്‍ കിഴക്ക്‌ പിസ്‌ഗാ മലയുടെ ചരിവിനു താഴെ ഉപ്പുകടലായ അരാബാക്കടല്‍വരെയുള്ള സ്‌ഥലം - അവര്‍ക്കു കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കിന്നെരെത്തുമുതൽ കിഴക്കുഭാഗത്ത് പിസ്ഗായുടെ ചെരിവിൽ അരാബയിലെ ഉപ്പുകടൽ എന്ന അരാബാക്കടലും പടിഞ്ഞാറേ അതിർത്തിയായി യോർദാൻനദിയും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും അവകാശമായി കൊടുത്തു.