Deuteronomy 3:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും ഞാന്‍ നിങ്ങള്‍ക്കു തന്ന നഗരങ്ങളില്‍ത്തന്നെ പാര്‍ക്കട്ടെ. നിങ്ങള്‍ക്ക് ആടുമാടുകള്‍ ധാരാളമുണ്ടെന്ന് എനിക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള പട്ടണങ്ങളിൽ പാർക്കട്ടെ; ആടുമാടുകൾ നിങ്ങൾക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.
Malayalam 1992 MBSI
യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നലകുകയും യോര്‍ദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കും കൊടുക്കുന്ന ദേശത്തെ അവര്‍ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങള്‍ ഔരോരുത്തന്‍ ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ ഭാര്യമാരും മക്കളും ആടുമാടുകളും ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള പട്ടണങ്ങളിൽ വസിക്കട്ടെ; നിങ്ങൾക്ക് ആടുമാടുകൾ വളരെ ഉണ്ട് എന്ന് എനിക്ക് അറിയാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള പട്ടണങ്ങളിൽ പാര്‍ക്കട്ടെ; ആടുമാടുകള്‍ നിങ്ങള്‍ക്കു വളരെ ഉണ്ട് എന്ന് എനിക്ക് അറിയാം.
Malayalam Bible POC-ML 2013
എന്നാല്‍, നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും - നിങ്ങള്‍ക്കു ധാരാളം കന്നുകാലികളുണ്ടെന്ന് എനിക്കറിയാം - ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള പട്ടണങ്ങളില്‍ത്തന്നെ പാര്‍ക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ആടുമാടുകളും ഞാൻ നിങ്ങൾക്കു നൽകിയിട്ടുള്ള പട്ടണങ്ങളിൽ താമസിച്ചുകൊള്ളട്ടെ. നിങ്ങൾക്കു വളരെ ആടുമാടുകൾ ഉണ്ടെന്ന് എനിക്കറിയാം.