Deuteronomy 3:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ദൈവമായ സര്‍വേശ്വരാ, അവിടുത്തെ മഹത്ത്വവും കരബലവും അങ്ങയുടെ ദാസനെ കാണിക്കാന്‍ തുടങ്ങിയതേയുള്ളല്ലോ. അവിടുന്നു ചെയ്തതുപോലെ ശക്തമായ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുള്ള ദൈവം സ്വര്‍ഗത്തിലും ഭൂമിയിലും ആരുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‌വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
Malayalam 1992 MBSI
ഞാന്‍ കടന്നുചെന്നു യോര്‍ദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പര്‍വ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്യുവാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവായ യഹോവേ, നിന്‍റെ മഹത്ത്വവും നിന്‍റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്‍റെ ക്രിയകള്‍പോലെയും നിന്‍റെ വീര്യപ്രവൃത്തികള്‍പോലെയും ചെയ്‍വാന്‍ കഴിയുന്ന ദൈവം സ്വര്‍ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളൂ?
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവേ, അങ്ങയുടെ മഹത്വവും ശക്‌ത മായ കരവും അവിടുത്തെ ദാസനെ കാണിക്കാന്‍ തുടങ്ങിയിരിക്കുന്നുവല്ലോ. ഇപ്രകാരം ശക്‌തമായ പ്രവൃത്തി ചെയ്യാന്‍ കഴിയുന്ന ദൈവം അങ്ങയെപ്പോലെ സ്വര്‍ഗത്തിലും ഭൂമിയിലും വേറെആരുള്ളൂ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കർത്താവായ യഹോവേ, അവിടത്തെ മഹിമയും ഭുജബലവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ. അങ്ങയുടെ പ്രവൃത്തികൾപോലെയും അങ്ങയുടെ അത്ഭുതങ്ങൾപോലെയും ചെയ്യാൻ കഴിയുന്ന ദേവൻ സ്വർഗത്തിലും ഭൂമിയിലും വേറെ ഇല്ലല്ലോ.