Deuteronomy 3:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അങ്ങനെ ആ രണ്ട് അമോര്യരാജാക്കന്മാരില്‍നിന്നു യോര്‍ദ്ദാന്‍നദിക്കു കിഴക്ക് അര്‍ന്നോന്‍താഴ്വരമുതല്‍ ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള പ്രദേശം അന്നു നാം കൈവശപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ അക്കാലത്തു അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോർദ്ദാന്നക്കരെ അർന്നോൻതാഴ്‌വരതുടങ്ങി ഹെർമ്മോൻപർവ്വതംവരെയുള്ള ദേശവും -
Malayalam 1992 MBSI
ഇങ്ങനെ അക്കാലത്തു അമോര്‍യ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യില്‍നിന്നു യോര്‍ദ്ദാന്നക്കരെ അര്‍ന്നോന്‍ താഴ്വര തുടങ്ങി ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള ദേശവും - സീദോന്യര്‍ ഹെര്‍മ്മോന്നു സീര്‍യ്യോന്‍ എന്നും അമോര്‍യ്യരോ അതിന്നു സെനീര്‍ എന്നു പേര്‍ പറയുന്നു -
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്ന് യോർദ്ദാനക്കരെ അർന്നോൻതാഴ്വരതുടങ്ങി ഹെർമ്മോൻപർവ്വതംവരെയുള്ള ദേശവും -
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോര്‍ദ്ദാനക്കരെ അര്‍ന്നോന്‍താഴ്വര തുടങ്ങി ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള ദേശവും-
Malayalam Bible POC-ML 2013
ജോര്‍ദാന്‍െറ അക്കരെ അര്‍നോണ്‍ നദിമുതല്‍ ഹെര്‍മോണ്‍ മലവരെയുള്ള പ്രദേശം മുഴുവന്‍ രണ്ട്‌ അമോര്യ രാജാക്കന്‍മാരില്‍ നിന്ന്‌ അന്നു നമ്മള്‍ പിടിച്ചടക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ നാം അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദാൻനദിക്ക് കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമോൻപർവതംവരെയുള്ള ഭൂപ്രദേശം അന്നു പിടിച്ചടക്കി.