Deuteronomy 31:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ എന്‍റെ കോപം അവരുടെ നേരേ കത്തിജ്വലിക്കും; ഞാന്‍ അവരെ കൈവിടും; എന്‍റെ മുഖം അവരില്‍നിന്നു മറയ്‍ക്കും, അവര്‍ നശിക്കും; അവര്‍ക്കു അനര്‍ഥങ്ങളും കഷ്ടതകളും ധാരാളം ഉണ്ടാകും; ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടാണ് ഈ അനര്‍ഥങ്ങളെല്ലാം’ എന്ന് അവര്‍ അപ്പോള്‍ പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറെക്കയും ചെയ്യും; അവർ നാശത്തിന്നിരയായ്തീരും; അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചതു എന്നു അവർ അന്നു പറയും.
Malayalam 1992 MBSI
എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാന്‍ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവര്‍ക്കും മറെക്കയും ചെയ്യും; അവര്‍ നാശത്തിന്നിരയായ്തീരും; അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കും ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങള്‍ നമുക്കു ഭവിച്ചതു എന്നു അവര്‍ അന്നു പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ കോപം അവരുടെ നേരെ ജ്വലിച്ച് ഞാൻ അവരെ ഉപേക്ഷിക്കുകയും എന്റെ മുഖം അവർക്കു മറയ്ക്കുകയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലാത്തതുകൊണ്ടല്ലേ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചത്’ എന്ന് അവർ അന്നു പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ കോപം അവരുടെ നേരേ ജ്വലിച്ചിട്ട് ഞാന്‍ അവരെ ഉപേക്ഷിക്കയും എന്‍റെ മുഖം അവര്‍ക്കു മറയ്ക്കയും ചെയ്യും; അവര്‍ നാശത്തിനിരയായിത്തീരും; അനേകം അനര്‍ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനര്‍ഥങ്ങള്‍ നമുക്കു ഭവിച്ചത് എന്ന് അവര്‍ അന്നു പറയും.
Malayalam Bible POC-ML 2013
അന്ന്‌ അവരുടെ നേരേ എന്‍െറ കോപം ജ്വലിക്കും. ഞാന്‍ അവരെ പരിത്യജിക്കുകയും അവരില്‍ നിന്ന്‌ എന്‍െറ മുഖം മറയ്‌ക്കുകയും ചെയ്യും. അവര്‍ നാശത്തിനിരയാകും. അനേകം അനര്‍ഥങ്ങളും കഷ്‌ടതകളും അവര്‍ക്കുണ്ടാകും. നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ ഇല്ലാത്തതുകൊണ്ടല്ലേ ഈ കഷ്‌ടപ്പാടുകള്‍ നമുക്കു വന്നു ഭവിച്ചത്‌ എന്ന്‌ ആദിവസം അവര്‍ പറയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ന് ഞാൻ അവരോടു കോപിച്ച് അവരെ ഉപേക്ഷിച്ചുകളയും. ഞാൻ എന്റെ മുഖം അവരിൽനിന്നും മറയ്ക്കും, അവർ നശിച്ചുപോകും. അനവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരും. ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടല്ലേ ഈ അത്യാഹിതം നമുക്കു വന്നത്?’ എന്ന് ആ ദിവസം അവർ ചോദിക്കും.