Deuteronomy 31:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവര്‍ അന്യദേവന്മാരിലേക്കു തിരിഞ്ഞു ചെയ്തുപോയ തിന്മകള്‍ നിമിത്തം ഞാന്‍ എന്‍റെ മുഖം അന്ന് അവരില്‍നിന്നു മറയ്‍ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവുംനിമിത്തം ഞാൻ അന്നു എന്റെ മുഖം മറെച്ചുകളയും.
Malayalam 1992 MBSI
എങ്കിലും അവര്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാന്‍ അന്നു എന്റെ മുഖം മറെച്ചുകളയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവർ ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാൻ അന്ന് എന്റെ മുഖം മറച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും അവര്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് ചെയ്തിട്ടുള്ള സകല ദോഷവും നിമിത്തം ഞാന്‍ അന്ന് എന്റെ മുഖം മറച്ചുകളയും.
Malayalam Bible POC-ML 2013
അവര്‍ അന്യദേവന്‍മാരെ പിഞ്ചെന്നു ചെയ്‌ത തിന്‍മകള്‍ നിമിത്തം ഞാന്‍ അന്ന് എന്‍െറ മുഖം മറച്ചുകളയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അന്യദേവന്മാരിലേക്കു പിന്തിരിഞ്ഞ് ചെയ്ത സകലദുഷ്ടതകളുംനിമിത്തം ആ ദിവസം ഞാൻ എന്റെ മുഖം അവരിൽനിന്നും നിശ്ചയമായും മറയ്ക്കും.