Deuteronomy 31:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എനിക്ക് ഇപ്പോള്‍ നൂറ്റിഇരുപതു വയസ്സായി; നിങ്ങളെ നയിക്കാനുള്ള ശക്തി എനിക്കില്ല. മാത്രമല്ല, യോര്‍ദ്ദാന്‍നദി ഞാന്‍ കടക്കുകയില്ലെന്ന് സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്കു ഇപ്പോൾ നൂറ്റിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടു: ഈ യോർദ്ദാൻ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.
Malayalam 1992 MBSI
പിന്നെ അവരോടു പറഞ്ഞതെന്തെന്നാല്‍എനിക്കു ഇപ്പോള്‍ നൂറ്റിരുപതു വയസ്സായി;ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടുഈ യോര്‍ദ്ദാന്‍ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവരോടു പറഞ്ഞത്: “എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി; യാത്ര ചെയ്യാനും കാര്യാദികൾ നടത്തുവാനും എനിക്കു കഴിവില്ല; യഹോവ എന്നോട്, നീ യോർദ്ദാൻ കടക്കുകയില്ല, എന്ന് കല്പിച്ചിട്ടും ഉണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്ക് ഇപ്പോള്‍ നൂറ്റിയിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോട്: ഈ യോര്‍ദ്ദാന്‍ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ട്.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: എനിക്കിപ്പോള്‍ നൂറ്റിയിരുപതു വയസ്സായി. നിങ്ങളെ നയിക്കാന്‍ എനിക്കു ശക്‌തിയില്ലാതായി. നീ ഈ ജോര്‍ദാന്‍ കടക്കുകയില്ല എന്നു കര്‍ത്താവ് എന്നോട് പറഞ്ഞിട്ടുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി. ഇനിയും നിങ്ങളെ നയിക്കാൻ എനിക്കു സാധിക്കുകയില്ല. ‘നീ യോർദാൻ കടക്കുകയില്ല’ എന്ന് യഹോവ എന്നോടു കൽപ്പിച്ചിട്ടുണ്ട്.