Deuteronomy 31:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് സര്‍വേശ്വരന്‍ നൂനിന്‍റെ മകനായ യോശുവയോടു പറഞ്ഞു: ശക്തിയും ധൈര്യവും ഉള്ളവനായിരിക്കുക. ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്തേക്കു നീ ഇസ്രായേല്‍ജനത്തെ നയിക്കും; ഞാന്‍ നിന്നോടൊത്തുണ്ടായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ നൂന്റെ മകനായ യോശുവയോടു: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു.
Malayalam 1992 MBSI
പിന്നെ അവന്‍ നൂന്റെ മകനായ യോശുവയോടുബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാന്‍ യിസ്രായേല്‍മക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാന്‍ നിന്നോടു കൂടെ ഇരിക്കും എന്നരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ നൂന്റെ മകനായ യോശുവയോട്: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക; ഞാൻ യിസ്രായേൽമക്കളോട് സത്യംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടി ഇരിക്കും” എന്നരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ നൂന്റെ മകനായ യോശുവയോട്: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാന്‍ യിസ്രായേൽമക്കളോടു സത്യം ചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാന്‍ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു.
Malayalam Bible POC-ML 2013
കര്‍ത്താ വ് നൂനിന്‍െറ മകനായ ജോഷ്വയെ അധികാരമേല്‍പിച്ചു കൊണ്ടു പറഞ്ഞു: ശക്‌തനും ധീരനും ആയിരിക്കുക. ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്കു നല്‍കുമെന്ന് ശപഥം ചെയ്‌തിരിക്കുന്ന നാട്ടിലേക്കു നീ അവരെ നയിക്കും; ഞാന്‍ നിന്നോടു കൂടെ ഉണ്ടായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ നൂന്റെ മകനായ യോശുവയ്ക്ക് ഈ കൽപ്പന നൽകി: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ ഇസ്രായേൽജനത്തോട്, അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും. ഞാൻ നിന്നോടുകൂടെ ഇരിക്കും.”