Deuteronomy 32:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂട് ഇളക്കിവിട്ടു കുഞ്ഞുങ്ങളുടെ മീതെ പറക്കുകയും, ചിറകില്‍ അവയെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
Malayalam 1992 MBSI
കഴുകന്‍ തന്റെ കൂടു അനക്കി കുഞ്ഞുങ്ങള്‍ക്കു മീതെ പറക്കുമ്പോലെ താന്‍ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേല്‍ അവനെ വഹിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കഴുകൻ തന്റെ കൂടനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കും പോലെ തൻ ചിറകു വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കഴുകന്‍ തന്‍റെ കൂട് അനക്കി കുഞ്ഞുങ്ങള്‍ക്കു മീതെ പറക്കുമ്പോലെ താന്‍ ചിറകു വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
Malayalam Bible POC-ML 2013
കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരി ച്ചചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു കഴുകൻ തന്റെ കൂടിളക്കി കുഞ്ഞുങ്ങളുടെമേൽ വട്ടമിട്ടു പറക്കുകയും ചിറകുവിരിച്ച് അവയെ ഉയർത്തുകയും ചിറകിൽ അവയെ സുരക്ഷിതമായി വഹിക്കുകയും ചെയ്യുന്നതുപോലെ.