Deuteronomy 32:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂമിയിലെ ഉന്നത തലങ്ങളില്‍കൂടി അവിടുന്ന് അവരെ വഴിനടത്തി; വയലിലെ വിളവുകള്‍ അവര്‍ ഭക്ഷിച്ചു; അവിടുന്നു പാറയില്‍നിന്നു തേനും കരിങ്കല്ലില്‍നിന്ന് എണ്ണയും അവര്‍ക്കു നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവൻ ഉപജീവിച്ചു. അവനെ പാറയിൽനിന്നു തേനും തീക്കല്ലിൽനിന്നു എണ്ണയും കുടിപ്പിച്ചു.
Malayalam 1992 MBSI
അവന്‍ ഭൂമിയുടെ ഉന്നതങ്ങളില്‍ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവന്‍ ഉപജീവിച്ചു. അവനെ പാറയില്‍നിന്നു തേനും തീക്കല്ലില്‍നിന്നു എണ്ണയും കുടിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു. അവനെ പാറയിൽനിന്നുള്ള തേനും തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ട് അവന്‍ ഉപജീവിച്ചു. അവനെ പാറയിൽനിന്ന് തേനും തീക്കല്ലിൽനിന്ന് എണ്ണയും കുടിപ്പിച്ചു.
Malayalam Bible POC-ML 2013
ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്ന് അവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്‌ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍ നിന്ന് എണ്ണയും അവിടുന്ന് അവന് കുടിക്കാന്‍ കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശത്തിന്റെ ഉന്നതങ്ങളിൽ അവിടന്ന് അവനെ സഞ്ചരിക്കുമാറാക്കി, വയലിലെ സമൃദ്ധികൊണ്ട് അവനെ പരിപോഷിപ്പിച്ചു. അവിടന്ന് അവനെ പാറയിൽനിന്നുള്ള തേൻകൊണ്ടും തീക്കല്ലിൽനിന്നുള്ള എണ്ണകൊണ്ടും പോഷിപ്പിച്ചു.
Recommended Reading