Deuteronomy 32:35 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രതികാരം എന്‍റേതാണ് യഥാകാലം ഞാന്‍ പ്രതികാരം ചെയ്യും. അവരുടെ കാലുകള്‍ വഴുതും അവരുടെ വിനാശകാലം ആസന്നം. അവരുടെ അന്ത്യം അടുത്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ കാൽ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു; അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; അവർക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
Malayalam 1992 MBSI
അവരുടെ കാല്‍ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കല്‍ ഉണ്ടു; അവരുടെ അനര്‍ത്ഥദിവസം അടുത്തിരിക്കുന്നു; അവര്‍ക്കും ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്; അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; അവർക്കു ഭവിപ്പാക്കുവാനുള്ളത് ബദ്ധപ്പെടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ കാൽ വഴുതുംകാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്; അവരുടെ അനര്‍ഥദിവസം അടുത്തിരിക്കുന്നു; അവര്‍ക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
Malayalam Bible POC-ML 2013
അവരുടെ കാല്‍ വഴുതുമ്പോള്‍ പ്രതികാരം ചെയ്യുന്നതും പകരം കൊടുക്കുന്നതും ഞാനാണ്; അവരുടെ വിനാശകാലം ആസന്നമായി, അവരുടെമേല്‍ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാനാണ് പ്രതികാരംചെയ്യുന്നവൻ; ഞാൻ പകരംവീട്ടും. തക്കസമയത്ത് അവരുടെ കാൽ വഴുതും, അവരുടെ അനർഥകാലം സമീപമായിരിക്കുന്നു, അവരുടെ നാശം ക്ഷണത്തിൽ അവരുടെമേൽ പതിക്കുന്നു.”