Deuteronomy 32:36 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു അവര്‍ ദുര്‍ബലരും നിസ്സഹായരും ആണെന്നു കാണുമ്പോള്‍ സര്‍വേശ്വരന്‍ തന്‍റെ ജനത്തോടു നീതി കാട്ടും തന്‍റെ ദാസരോടു കരുണ കാണിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
Malayalam 1992 MBSI
യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന്‍ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; അടിമയോ സ്വതന്ത്രനോ ഇല്ലാതെയായി എന്ന് കണ്ടിട്ട് അവന് തന്റെ ദാസന്മാരോട് സഹതാപം തോന്നും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായിക്കണ്ടിട്ട് അവന്‍ സ്വദാസന്മാരെക്കുറിച്ച് അനുതപിക്കും.
Malayalam Bible POC-ML 2013
അവരുടെ ശക്‌തി ക്‌ഷയിച്ചെന്നും സ്വതന്ത്രനോ തടവുകാരനോ അവശേഷിച്ചിട്ടില്ലെന്നും കണ്ട്‌കര്‍ത്താവു തന്‍െറ ജനത്തിനു വേണ്ടി നീതി നടത്തും; തന്‍െറ ദാസരോടുകരുണ കാണിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നും അടിമയോ സ്വതന്ത്രനോ ആരുംതന്നെ അവശേഷിച്ചിട്ടില്ലെന്നും അവിടന്ന് കാണുമ്പോൾ, യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുകയും തന്റെ സേവകരോട് അനുകമ്പതോന്നുകയും ചെയ്യും.