Deuteronomy 32:38 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അര്‍പ്പിച്ച യാഗവസ്തുക്കളുടെ മേദസ്സും പാനീയബലികളുടെ വീഞ്ഞും കുടിച്ച ദേവന്മാര്‍ എവിടെ?” അവര്‍ നിങ്ങളെ സഹായിക്കട്ടെ; അവര്‍ നിങ്ങളെ രക്ഷിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങൾക്കു ശരണമായിരിക്കട്ടെ എന്നു അവൻ അരുളിച്ചെയ്യും.
Malayalam 1992 MBSI
അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങള്‍ക്കു ശരണമായിരിക്കട്ടെ എന്നു അവന്‍ അരുളിച്ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘അവർ എഴുന്നേറ്റ്, നിങ്ങളെ സഹായിച്ച്, നിങ്ങൾക്കു ശരണമായിരിക്കട്ടെ’ എന്ന് അവൻ അരുളിച്ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എഴുന്നേറ്റ് നിങ്ങളെ സഹായിച്ചു നിങ്ങള്‍ക്കു ശരണമായിരിക്കട്ടെ എന്ന് അവന്‍ അരുളിച്ചെയ്യും.
Malayalam Bible POC-ML 2013
അവര്‍ അര്‍പ്പി ച്ചബലികളുടെ കൊഴുപ്പ്‌ആസ്വദിക്കുകയും കാഴ്‌ചവച്ചവീഞ്ഞു കുടിക്കുകയും ചെയ്‌ത ദേവന്‍മാരെവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ സംരക്‌ഷകര്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ബലിമേദസ്സു ഭുജിച്ച ദേവന്മാർ, അവരുടെ പാനീയയാഗത്തിന്റെ വീഞ്ഞുകുടിച്ചവർ, എവിടെ? അവർ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ! അവർ നിങ്ങൾക്ക് അഭയം നൽകട്ടെ!