Deuteronomy 32:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ ഞാന്‍, ഞാന്‍ മാത്രം ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്; മുറിവുണ്ടാക്കുന്നതും, സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെയാണ്; എന്‍റെ കൈയില്‍നിന്ന് ആരും നിങ്ങളെ വിടുവിക്കയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
Malayalam 1992 MBSI
ഞാന്‍, ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍. ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുംന്നു; ഞാന്‍ സൌഖ്യമാക്കുന്നു; എന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊള്ളുവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോള്‍ കണ്ടുകൊള്‍വിന്‍. ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുന്നു; ഞാന്‍ സൗഖ്യമാക്കുന്നു; എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവന്‍ ഇല്ല.
Malayalam Bible POC-ML 2013
ഇതാ, ഞാനാണ്‌, ഞാന്‍ മാത്രമാണ്‌ ദൈവം; ഞാനല്ലാതെ വേറെദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍െറ കൈയില്‍ നിന്നു രക്‌ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇതാ ഞാൻ, ഞാൻതന്നെയാകുന്നു ദൈവം എന്ന് ഇപ്പോൾ കണ്ടുകൊൾക! ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു, ഞാൻ മുറിപ്പെടുത്തുന്നു, ഞാൻ സൗഖ്യമാക്കുന്നു, എന്റെ കരത്തിൽനിന്നു വിടുവിക്കാൻ ആർക്കും കഴിയുകയില്ല.