Deuteronomy 32:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു നമ്മുടെ അഭയശില; അവിടുത്തെ പ്രവൃത്തികള്‍ അന്യൂനവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാകുന്നു. അവിടുന്നു വിശ്വസ്തനും കുറ്റമറ്റവനുമാണ് അവിടുന്നു നീതിനിഷ്ഠനും നേരുള്ളവനുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.
Malayalam 1992 MBSI
അവന്‍ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍ ഒക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍; നീതിയും നേരുമുള്ളവന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയാകുന്നു പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പാറ; അവന്‍റെ പ്രവൃത്തി അത്യുത്തമം. അവന്‍റെ വഴികളൊക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍; നീതിയും നേരുമുള്ളവന്‍തന്നെ.
Malayalam Bible POC-ML 2013
കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തിപരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്‌തവുമാണ്‌. തിന്‍മയറിയാത്തവനും വിശ്വസ്‌തനുമാണു ദൈവം; അവിടുന്ന്‌ നീതിമാനും സത്യസന്‌ധനു മാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് പാറയാകുന്നു, അവിടത്തെ പ്രവൃത്തികൾ തികവുള്ളവയും, അവിടത്തെ എല്ലാ വഴികളും നീതിയുള്ളവയും ആകുന്നു. അവിടന്ന് തിന്മ പ്രവർത്തിക്കാത്ത വിശ്വസ്തനായ ദൈവം ആകുന്നു, അവിടന്ന് സത്യസന്ധനും നീതിമാനും ആകുന്നു.

Recommended Reading