Deuteronomy 32:43 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനതകളേ, സര്‍വേശ്വരന്‍റെ ജനത്തെ പുകഴ്ത്തുക; തന്‍റെ ദാസന്മാരുടെ രക്തത്തിന് അവിടുന്നു പകരം ചോദിക്കും. തന്‍റെ ശത്രുക്കളോട് അവിടുന്നു പ്രതികാരം ചെയ്യും; തന്‍റെ ജനത്തിന്‍റെയും ദേശത്തിന്‍റെയും പാപം അവിടുന്ന് ക്ഷമിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പരിഹാരം വരുത്തും.
Malayalam 1992 MBSI
ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിന്‍; അവന്‍ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവന്‍ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനതകളേ, അവന്റെ ജനത്തോടുകൂടി ഉല്ലസിക്കുവിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോട് അവൻ പകരം വീട്ടും; തന്റെ ദേശത്തിനും ജനത്തിനും പാപ പരിഹാരം വരുത്തും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികളേ, അവന്‍റെ ജനത്തോടുകൂടെ ഉല്ലസിപ്പിന്‍; അവന്‍ സ്വദാസന്മാരുടെ രക്തത്തിനു പ്രതികാരം ചെയ്യും; തന്‍റെ ശത്രുക്കളോട് അവന്‍ പകരം വീട്ടും; തന്‍റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും.
Malayalam Bible POC-ML 2013
ജനതകളേ, നിങ്ങള്‍ അവിടുത്തെജനത്തോടൊത്ത്‌ ആര്‍ത്തു വിളിക്കുവിന്‍; അവിടുന്ന്‌ തന്‍െറ ദാസന്‍മാരുടെ രക്‌തത്തിന്‌ പ്രതികാരം ചെയ്യും; എതിരാളികളോടു പകരം ചോദിക്കും; തന്‍െറ ജനത്തിന്‍െറ ദേശത്തു നിന്നുപാപക്കറനീക്കിക്കളയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനതകളേ, അവിടത്തെ ജനത്തോടൊപ്പം ആനന്ദിക്കുക. അവിടത്തെ ദാസന്മാരുടെ രക്തത്തിന് അവിടന്ന് പകരംചോദിക്കും. അവിടത്തെ ശത്രുക്കളോട് അവിടന്ന് പ്രതികാരംചെയ്യും; അവിടത്തെ ജനത്തിനും ദേശത്തിനും പ്രായശ്ചിത്തംവരുത്തും.