Deuteronomy 32:49 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“യെരീഹോവിനെതിരെ, മോവാബുദേശത്തുള്ള അബാരീംപര്‍വതനിരയിലെ നെബോമലമുകളിലേക്കു കയറിപ്പോകുക. ഞാന്‍ ഇസ്രായേല്‍ജനത്തിന് അവകാശമായി കൊടുക്കുന്ന കനാന്‍ദേശം അവിടെ നിന്നു കാണുക;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ യെരീഹോവിന്നെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു അവകാശമായി കൊടുക്കുന്ന കനാൻദേശത്തെ നോക്കി കാൺക.
Malayalam 1992 MBSI
നീ യെരീഹോവിന്നെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപര്‍വ്വതത്തില്‍ നെബോമലമുകളില്‍ കയറി ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു അവകാശമായി കൊടുക്കുന്ന കനാന്‍ ദേശത്തെ നോക്കി കാണ്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ യെരീഹോവിനെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽമക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ യെരീഹോവിനെതിരേ മോവാബുദേശത്തുള്ള ഈ അബാരീംപര്‍വതത്തിൽ നെബോമലമുകളിൽ കയറി ഞാന്‍ യിസ്രായേൽമക്കള്‍ക്ക് അവകാശമായിക്കൊടുക്കുന്ന കനാന്‍ദേശത്തെ നോക്കിക്കാണ്‍ക.
Malayalam Bible POC-ML 2013
ജറീക്കോയുടെ എതിര്‍ വശത്തു മൊവാബു ദേശത്തുള്ള അബറീം പര്‍വതനിരയിലെ നെബോമലയില്‍ കയറി ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായി നല്‍കുന്ന കാനാന്‍ ദേശം നീ കണ്ടുകൊള്ളുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യെരീഹോവിനെതിരേ മോവാബ് ദേശത്തുള്ള അബാരീം പർവതത്തിലെ നെബോമലയിലേക്കു കയറി, ഞാൻ ഇസ്രായേൽജനത്തിന് അവരുടെ അവകാശമായി നൽകുന്ന ദേശമായ കനാൻ കണ്ടുകൊൾക.