Deuteronomy 32:51 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ രണ്ടുപേരും സീന്‍മരുഭൂമിയിലുള്ള കാദേശിലെ മെരീബാ ജലാശയത്തിനരികില്‍വച്ച് ഇസ്രായേല്‍ജനത്തിന്‍റെ സാന്നിധ്യത്തില്‍ എന്‍റെ പരിശുദ്ധിക്കു സാക്ഷ്യം വഹിക്കാതെ എന്നോട് അവിശ്വസ്തത കാട്ടി;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.
Malayalam 1992 MBSI
നിങ്ങള്‍ സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലത്തിങ്കല്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യത്തിൽവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മദ്ധ്യത്തിൽവച്ച് എന്നെ മഹത്വീകരിക്കാതിരുന്നതിനാലും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ സീന്‍മരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മധ്യേവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മധ്യേവച്ച് എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നെ.
Malayalam Bible POC-ML 2013
എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനു സമീപം ഇസ്രായേല്‍ ജനത്തിന്‍െറ മുന്‍പില്‍ വച്ചു നീ എന്നോട് അവിശ്വസ്‌തമായി പെരുമാറി; എന്‍െറ പരിശുദ്‌ധിക്കു നീ സാക്‌ഷ്യം നല്‍കിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീൻമരുഭൂമിയിൽ കാദേശ്പട്ടണത്തിലെ മെരീബാ ജലാശയത്തിനരികിൽവെച്ച് ഇസ്രായേല്യരുടെമുമ്പാകെ നിങ്ങൾ രണ്ടുപേരും എന്നോടു വിശ്വസ്തരാകാതിരുന്നതുകൊണ്ടും ഇസ്രായേൽജനത്തിന്റെ മധ്യേ എന്റെ വിശുദ്ധിയെ ആദരിക്കാതിരുന്നതുകൊണ്ടുമാണിത്.