Deuteronomy 33:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, അവരെ അനുഗ്രഹിച്ചു സമ്പന്നരാക്കണമേ; അവരുടെ അധ്വാനത്തെ ആശീര്‍വദിച്ചാലും. അവരെ എതിര്‍ക്കുന്നവര്‍ എഴുന്നേല്‌ക്കാത്തവിധം അവരുടെ അരക്കെട്ടുകള്‍ തകര്‍ക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം അവരുടെ അരകളെ തകർത്തുകളയേണമേ.
Malayalam 1992 MBSI
യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയില്‍ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്‍ക്കാതവണ്ണം അവരുടെ അരകളെ തകര്‍ത്തുകളയേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ. അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം അവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, അവന്‍റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്‍റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്‍റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാതവണ്ണം അവരുടെ അരകളെ തകര്‍ത്തു കളയേണമേ.
Malayalam Bible POC-ML 2013
കര്‍ത്താവേ, അവനെ അനുഗ്രഹിച്ചുസമ്പന്നനാക്കണമേ! പ്രയത്‌നങ്ങളെ ആശീര്‍വദിക്കണമേ! അവന്‍െറ ശത്രുവിന്‍െറയും അവനെവെറുക്കുന്നവന്‍െറയും നടുവൊടിക്കണമേ! അവര്‍ എഴുന്നേല്‍ക്കാതിരിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, അവന്റെ ശുശ്രൂഷകളെ അനുഗ്രഹിക്കണമേ, അവന്റെ കൈകളുടെ പ്രവൃത്തികളിൽ പ്രസാദിക്കണമേ. അവനെ എതിർക്കുന്ന ശത്രുക്കൾ ഇനി എഴുന്നേൽക്കാതവണ്ണം അവരുടെ അരക്കെട്ടുകളെ നീ തകർത്തുകളയണമേ.”