Deuteronomy 33:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്യാമീന്‍ഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: അവര്‍ സര്‍വേശ്വരനു പ്രിയങ്കരര്‍ അവര്‍ അവിടുത്തെ സമീപെ സുരക്ഷിതരായി പാര്‍ക്കുന്നു. അവിടുന്ന് അവരെ എപ്പോഴും കാക്കുന്നു; അവിടുത്തെ ചുമലുകളില്‍ അവര്‍ സുരക്ഷിതരായിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബെന്യാമിനെക്കുറിച്ചു അവൻ പറഞ്ഞതു: അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.
Malayalam 1992 MBSI
ബെന്യാമിനെക്കുറിച്ചു അവന്‍ പറഞ്ഞതുഅവന്‍ യഹോവേക്കു പ്രിയന്‍; തത്സന്നിധിയില്‍ നിര്‍ഭയം വസിക്കും; താന്‍ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബെന്യാമിനെക്കുറിച്ച് അവൻ പറഞ്ഞത്: “അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; യഹോവ അവനെ എല്ലായ്പ്പോഴും മറച്ചുകൊള്ളുന്നു; അവന്റെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബെന്യാമീനെക്കുറിച്ച് അവന്‍ പറഞ്ഞത്: അവന്‍ യഹോവയ്ക്കു പ്രിയന്‍; തത്സന്നിധിയിൽ നിര്‍ഭയം വസിക്കും; താന്‍ അവനെ എല്ലായ്പോഴും മറച്ചു കൊള്ളുന്നു; അവന്‍റെ ഗിരികളുടെ മധ്യേ അധിവസിക്കുന്നു.
Malayalam Bible POC-ML 2013
ബഞ്ചമിനെക്കുറിച്ച് അവന്‍ പറഞ്ഞു: കര്‍ത്താവിനു പ്രിയപ്പെട്ടവന്‍; അവിടുത്തെ സമീപത്ത് അവന്‍ സുരക്‌ഷിതനായി വസിക്കുന്നു. അവിടുന്ന് എല്ലായ്‌പ്പോഴും അവനെവലയം ചെയ്യും; അവിടുത്തെ ചുമലുകളുടെയിടയില്‍അവന്‍ വാസമുറപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെന്യാമീനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “യഹോവയ്ക്കു പ്രിയനായവൻ അങ്ങയിൽ സുരക്ഷിതനായിരിക്കട്ടെ, ദിവസംമുഴുവനും അവിടന്ന് അവനെ പരിപാലിക്കുന്നു, യഹോവ സ്നേഹിക്കുന്നവൻ അവിടത്തെ തോളുകളിൽ വിശ്രമിക്കുന്നു.”