Deuteronomy 33:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുള്‍പ്പടര്‍പ്പില്‍ നിവസിച്ച സര്‍വേശ്വരന്‍റെ അനുഗ്രഹം യോസേഫിന്‍റെ ശിരസ്സില്‍ സഹോദരന്മാരുടെ കൂട്ടത്തില്‍ പ്രഭുവായിരുന്നവന്‍റെ കിരീടത്തില്‍തന്നെ വരുമാറാകട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
Malayalam 1992 MBSI
മുള്‍പ്പടര്‍പ്പില്‍ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരില്‍ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുൾപടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുള്‍പ്പടര്‍പ്പിൽ വസിച്ചവന്‍റെ പ്രസാദം യോസേഫിന്‍റെ ശിരസ്സിന്മേലും തന്‍റെ സഹോദരന്മാരിൽ പ്രഭുവായവന്‍റെ നെറുകമേലും വരുമാറാകട്ടെ.
Malayalam Bible POC-ML 2013
ഭൂമിയിലെ നല്ല വസ്‌തുക്കള്‍, അവയുടെ സമൃദ്‌ധി എന്നിവകൊണ്ട്‌ മുള്‍പ്പടര്‍പ്പില്‍ വസിക്കുന്നവന്‍െറ പ്രസാദം, ജോസഫിന്‍െറ ശിരസ്‌സില്‍, സഹോദരന്‍മാര്‍ക്കിടയില്‍പ്രഭുവായിരുന്നവന്‍െറ നെറുകയില്‍വരുമാറാകട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂമിയിലെ ഉത്തമവസ്തുക്കൾകൊണ്ടും അതിന്റെ സമൃദ്ധികൊണ്ടും കത്തുന്ന മുൾപ്പടർപ്പിൽ വസിച്ചവന്റെ അനുഗ്രഹത്താലും സഹോദരന്മാരുടെ ഇടയിൽ പ്രഭുവായ യോസേഫിന്റെ ശിരസ്സിലെ കിരീടത്തിൽ, ഈ അനുഗ്രഹങ്ങളെല്ലാം വന്നുഭവിക്കട്ടെ.