Deuteronomy 33:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ജനതകളെ പര്‍വതങ്ങളിലേക്കു ക്ഷണിച്ചുവരുത്തും; അവിടെ നീതിയാഗങ്ങള്‍ അര്‍പ്പിക്കും. അവര്‍ സമുദ്രത്തിന്‍റെ സമൃദ്ധി വലിച്ചുകുടിക്കും; മണലിലെ നിഗൂഢനിക്ഷേപങ്ങളും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ജാതികളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.
Malayalam 1992 MBSI
അവര്‍ ജാതികളെ പര്‍വ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവര്‍ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ജാതികളെ പര്‍വതത്തിലേക്കു വിളിക്കും: അവിടെ നീതിയാഗങ്ങളെ കഴിക്കും. അവര്‍ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.
Malayalam Bible POC-ML 2013
അവര്‍ ജനതകളെ പര്‍വതത്തിലേക്കു വിളിക്കും; അവിടെ അവര്‍ നീതിയുടെ ബലികളര്‍പ്പിക്കും; അവര്‍ സമുദ്രങ്ങളുടെ സമൃദ്‌ധിവലിച്ചു കുടിക്കും; മണലിലെ നിഗൂഢനിക്‌ഷേപങ്ങളും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ജനതകളെ പർവതത്തിൽ വിളിച്ചുകൂട്ടും, അവിടെ നീതിയാഗങ്ങൾ അർപ്പിക്കും; സമുദ്രങ്ങളിലെ സമൃദ്ധിയിലും മണലിലെ ഗൂഢനിക്ഷേപങ്ങളിലും അവർ വിരുന്നൊരുക്കും.”