Deuteronomy 33:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ സീനായ് മലയില്‍നിന്നു വന്നു; നമുക്കുവേണ്ടി സേയീരില്‍നിന്ന് ഉദിച്ചു; പാരാന്‍മലയില്‍നിന്നു പ്രകാശിച്ചു; ബഹുസഹസ്രം വിശുദ്ധരോടൊത്തു വന്നു; വലതുകൈയില്‍ അഗ്നി ജ്വലിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
Malayalam 1992 MBSI
അവന്‍ പറഞ്ഞതെന്തെന്നാല്‍യഹോവ സീനായില്‍നിന്നു വന്നു, അവര്‍ക്കും സേയീരില്‍നിന്നു ഉദിച്ചു, പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍ നിന്നു വന്നു; അവര്‍ക്കുംവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യില്‍ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യഹോവ സീനായിൽനിന്നു വന്നു, അവർക്കു മീതെ സേയീരിൽനിന്ന് ഉദിച്ചു, പാരാൻ പർവ്വതത്തിൽനിന്ന് അവരുടെമേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവര്‍ക്കു സേയീരിൽനിന്ന് ഉദിച്ചു, പാരാന്‍പര്‍വതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽനിന്നു വന്നു; അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്‍റെ വലംകൈയിൽ ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: കര്‍ത്താവ് സീനായില്‍നിന്നു വന്നു, നമുക്കായി സെയിറില്‍നിന്ന് ഉദിച്ച് പാരാന്‍ പര്‍വതത്തില്‍ നിന്നു പ്രകാശിച്ചു; വിശുദ്‌ധരുടെ പതിനായിരങ്ങളോടൊത്തുവന്നു. നമുക്കായി അവിടുത്തെ വലത്തു ഭാഗത്തു നിന്നു ജ്വലിക്കുന്ന നിയമം പുറപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം പറഞ്ഞു: “യഹോവ സീനായിൽനിന്ന് വന്നു, സേയീരിൽനിന്ന് അവരുടെമേൽ ഉദിച്ചു; പാരാൻപർവതത്തിൽനിന്ന് അവിടന്നു പ്രകാശിച്ചു. തെക്കുനിന്ന്, അവിടത്തെ പർവതചരിവുകളിൽനിന്ന്, ലക്ഷോപലക്ഷം വിശുദ്ധരുമായി അവിടന്നു വന്നു.