Deuteronomy 33:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാടിന്‍റെ ഏറ്റവും നല്ല ഭാഗം അവര്‍ തിരഞ്ഞെടുത്തു; നേതാവിന്‍റെ ഓഹരി തങ്ങള്‍ക്കായി അവര്‍ വേര്‍തിരിച്ചു. ജനനേതാക്കളോടൊത്ത് അവര്‍ വന്നു സര്‍വേശ്വരന്‍റെ നീതിയും വിധികളും അവര്‍ ഇസ്രായേലില്‍ നടപ്പാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.
Malayalam 1992 MBSI
അവന്‍ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഔഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവന്‍ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടി വന്നു.യിസ്രായേലിൽ യഹോവയുടെ നീതിയും അവന്റെ വിധികളും നടത്തി.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്‍റെ ഓഹരി സംഗ്രഹിച്ചു വച്ചിരുന്നു; അവന്‍ ജനത്തിന്‍റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്‍റെ വിധികളും നടത്തി.
Malayalam Bible POC-ML 2013
അവന്‍ നാടിന്‍െറ ഏറ്റവും നല്ല ഭാഗം സ്വന്തമാക്കി; അവിടെയാണ്‌ നേതാവിന്‍െറ ഓഹരിനിക്‌ഷിപ്‌തമായിരുന്നത്‌. അവന്‍ ജനനേതാക്കളുമൊത്തു വന്നു; കര്‍ത്താവിന്‍െറ നീതി നടപ്പിലാക്കി; ഇസ്രായേലില്‍ അവിടുത്തെ കല്‍പനകളും നീതിവിധികളും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശത്തിന്റെ വിശിഷ്ടഭാഗം അവൻ തനിക്കുവേണ്ടി തെരഞ്ഞെടുത്തു; നായകരുടെ ഓഹരി അവനുവേണ്ടി സൂക്ഷിച്ചിരുന്നു. ജനത്തിന്റെ തലവന്മാർ ഒന്നിച്ചുകൂടിയപ്പോൾ, യഹോവയുടെ നീതിയും ഇസ്രായേലിനെ സംബന്ധിച്ച വിധികളും അവൻ നടപ്പിലാക്കി.”