Deuteronomy 33:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഫ്താലിഗോത്രത്തെക്കുറിച്ചു പറഞ്ഞു: സര്‍വേശ്വരന്‍റെ പ്രസാദത്താല്‍ നഫ്താലി സംതൃപ്തന്‍; സര്‍വേശ്വരന്‍റെ അനുഗ്രഹത്താല്‍ അവന്‍ സമ്പൂര്‍ണന്‍. ഗലീലാതടാകവും ദക്ഷിണദേശവും കൈവശമാക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
Malayalam 1992 MBSI
നഫ്താലിയെക്കുറിച്ചു അവന്‍ പറഞ്ഞതുനഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഫ്താലിയെക്കുറിച്ച് അവന്‍ പറഞ്ഞത്: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
Malayalam Bible POC-ML 2013
നഫ്‌താലിയെക്കുറിച്ച്‌ അവന്‍ പറഞ്ഞു: നഫ്‌താലി പ്രസാദത്താല്‍ സംതൃപ്‌തന്‍; ദൈവത്തിന്‍െറ അനുഗ്രഹം കൊണ്ടുസംപൂര്‍ണന്‍. കടലും ദക്‌ഷിണദിക്കും നീ കൈവശമാക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഫ്താലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “നഫ്താലി യഹോവയുടെ പ്രസാദംകൊണ്ടു സംതൃപ്തനും അവിടത്തെ അനുഗ്രഹം നിറഞ്ഞവനും ആകുന്നു; തെക്കേദേശംമുതൽ കടൽവരെ അവൻ അവകാശമാക്കും.”