Deuteronomy 33:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിത്യനായ ദൈവം നിങ്ങളുടെ അഭയം; അവിടുത്തെ ശാശ്വതഭുജങ്ങള്‍ നിങ്ങളെ താങ്ങും. അവരെ സംഹരിക്കുക എന്നു പറഞ്ഞുകൊണ്ട് അവിടുന്നു നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളഞ്ഞു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങള്‍ ഉണ്ടു; അവന്‍ ശത്രുവിനെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. ‘സംഹരിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരാതനനായ ദൈവം നിന്‍റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങള്‍ ഉണ്ട്; അവന്‍ ശത്രുവിനെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
നിത്യനായ ദൈവം നിന്‍െറ അഭയം;താങ്ങാന്‍ ശാശ്വത ഹസ്‌തങ്ങള്‍; അവിടുന്ന്‌ നിന്‍െറ ശത്രുവിനെ തട്ടിമാറ്റും. സംഹരിക്കൂ! അവിടുന്നു പറയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിത്യനായ ദൈവം നിന്റെ സങ്കേതമാകുന്നു, കീഴേ ശാശ്വതഭുജങ്ങളുണ്ട്. ശത്രുക്കളെ നിന്റെ മുമ്പിൽനിന്ന് തുരത്തി, ‘അവരെ സംഹരിക്കുക!’ എന്ന് അവിടന്നു കൽപ്പിച്ചിരിക്കുന്നു.