Deuteronomy 33:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ സ്വജനത്തെ സ്നേഹിച്ചു അവിടുത്തേക്കു വേര്‍തിരിക്കപ്പെട്ടവര്‍ തൃക്കരങ്ങളിലിരിക്കുന്നു. അവിടുത്തെ പാദാന്തികത്തില്‍ ഇരുന്ന്; അവിടുത്തെ ഉപദേശങ്ങള്‍ അവര്‍ സ്വീകരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു.
Malayalam 1992 MBSI
അതേ, അവന്‍ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യില്‍ ഇരിക്കുന്നു. അവര്‍ തൃക്കാല്‍ക്കല്‍ ഇരുന്നു; അവന്‍ തിരുവചനങ്ങള്‍ പ്രാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതേ, അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതേ, അവന്‍ ജനത്തെ സ്നേഹിക്കുന്നു; അവന്‍റെ സകല വിശുദ്ധന്മാരും തൃക്കൈയിൽ ഇരിക്കുന്നു. അവര്‍ തൃക്കാൽക്കൽ ഇരുന്നു; അവനിൽനിന്നു തിരുവചനങ്ങള്‍ പ്രാപിച്ചു.
Malayalam Bible POC-ML 2013
അവിടുന്നു തന്‍െറ ജനത്തെ സ്‌നേഹിച്ചു; തന്‍െറ വിശുദ്‌ധരെല്ലാവരും അവിടുത്തെ കരങ്ങളിലായിരുന്നു; അവിടുത്തെ പാദാന്തികത്തില്‍ ഇരുന്ന്‌, അവിടുത്തെ വചനം അവര്‍ ശ്രവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങു നിശ്ചയമായും തന്റെ ജനത്തെ സ്നേഹിക്കുന്നു; അവിടത്തെ സകലവിശുദ്ധരും അങ്ങയുടെ കരവലയത്തിൽ ഇരിക്കുന്നു. അവർ എല്ലാവരും അങ്ങയുടെ പാദത്തിൽ കുമ്പിടുന്നു, അങ്ങയിൽനിന്ന് അവർ ഉപദേശം സ്വീകരിക്കുന്നു,