Deuteronomy 33:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: സര്‍വേശ്വരാ, യെഹൂദായുടെ വിളി കേള്‍ക്കണമേ; അവരെ അവിടുത്തെ ജനത്തോടു ചേര്‍ക്കണമേ; സ്വന്തം കൈകള്‍കൊണ്ട് അവിടുന്നു അവരുടെ രക്ഷയ്‍ക്കായി പൊരുതണമേ; അവരുടെ ശത്രുക്കള്‍ക്ക് എതിരെ അവരെ സഹായിക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു: യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.
Malayalam 1992 MBSI
യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവന്‍ പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാല്‍ അവന്‍ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദയ്ക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: “യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരണമേ. തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കണമേ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദായ്ക്കുള്ള അനുഗ്രഹമായിട്ട് അവന്‍ പറഞ്ഞത്: യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്‍റെ കൈകളാൽ അവന്‍ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരേ നീ അവനു തുണയായിരിക്കേണമേ.
Malayalam Bible POC-ML 2013
യൂദായെ ഇപ്രകാരം അനുഗ്രഹിച്ചു: കര്‍ത്താവേ, യൂദായുടെ സ്വരം ശ്രവിക്കണമേ; അവനെ തന്‍െറ ജനത്തിന്‍െറ അടുക്കലേക്കു കൊണ്ടുവരണമേ! അങ്ങയുടെ കരം അവനെ സംരക്‌ഷിക്കട്ടെ! അവന്‍െറ ശത്രുക്കള്‍ക്കെതിരേ അങ്ങ്‌ അവനു തുണയായിരിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം യെഹൂദയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവേ, യെഹൂദയുടെ നിലവിളി കേൾക്കണമേ; അവനെ തന്റെ ജനത്തിലേക്കു കൊണ്ടുവരണമേ. അവൻ സ്വന്തം കരങ്ങളാൽ അവനുവേണ്ടി പൊരുതുന്നു; അവന്റെ ശത്രുക്കൾക്കെതിരേ സഹായമായിരിക്കണമേ.”