Deuteronomy 33:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവിഗോത്രത്തെ സംബന്ധിച്ചു പറഞ്ഞു: തുമ്മീമും ഊറീമും അവിടുത്തെ വിശ്വസ്തര്‍ക്ക് നല്‌കണമേ; മസ്സയില്‍വച്ച് അവിടുന്ന് അവരെ പരീക്ഷിച്ചു; മെരീബാ ജലാശയത്തിങ്കല്‍വച്ച് അവിടുന്ന് അവരോടു കലഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ.
Malayalam 1992 MBSI
ലേവിയെക്കുറിച്ചു അവന്‍ പറഞ്ഞതുനിന്റെ തുമ്മീമും ഊറീമും നിന്‍ ഭക്തന്റെ പക്കല്‍ ഇരിക്കുന്നു; നീ മസ്സയില്‍വെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കല്‍ നീ പൊരുകയും ചെയ്തവന്റെ പക്കല്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: “നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവച്ചു പരീക്ഷിക്കുകയും മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും ചെയ്തവന്റെ പക്കൽ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവിയെക്കുറിച്ച് അവന്‍ പറഞ്ഞത്: നിന്‍റെ തുമ്മീമും ഊറീമും നിന്‍ഭക്തന്‍റെ പക്കൽ ഇരിക്കുന്നു; നീ മസ്സായിൽവച്ച് പരീക്ഷിക്കയും മെരീബയിൽ നീ കലഹിക്കയും ചെയ്തവന്‍റെ പക്കൽതന്നെ.
Malayalam Bible POC-ML 2013
ലേവിയെക്കുറിച്ച്‌ അവന്‍ പറഞ്ഞു:അങ്ങയുടെ തുമ്മീമും ഉറീമും അങ്ങയുടെവിശ്വസ്‌തനു നല്‍കണമേ! അവനെയാണ്‌, അങ്ങ്‌ മാസായില്‍ വച്ചു പരീക്‌ഷിച്ചത്‌. അവനുമായാണ്‌ മെരീബാ ജലാശയത്തിങ്കല്‍വച്ച്‌ അങ്ങ്‌ ഏറ്റുമുട്ടിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലേവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അങ്ങയുടെ തുമ്മീമും ഊറീമും അങ്ങയുടെ ഭക്തനോടുകൂടെ ഉണ്ട്. അവിടന്ന് അവനെ മസ്സായിൽവെച്ചു പരീക്ഷിച്ചു; മെരീബയിലെ ജലാശയത്തിനരികിൽവെച്ച് അങ്ങ് അവനോടു പൊരുതി.