Deuteronomy 4:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ അടുത്തു വന്നു പര്‍വതത്തിന്‍റെ അടിവാരത്തു നിന്നപ്പോള്‍ അഗ്നി ആകാശത്തോളം ഉയര്‍ന്ന് പര്‍വതത്തെ ജ്വലിപ്പിക്കുകയായിരുന്നു. കനത്ത മേഘവും കൂരിരുട്ടും പര്‍വതത്തെ മൂടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ നിങ്ങൾ അടുത്തുവന്നു പർവ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവ്വതം ആകാശമദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
Malayalam 1992 MBSI
അങ്ങനെ നിങ്ങള്‍ അടുത്തുവന്നു പര്‍വ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പര്‍വ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ നിങ്ങൾ അടുത്തുവന്ന് പർവ്വതത്തിന്റെ താഴ്വരയിൽ നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കുമ്പോൾ പർവ്വതത്തിൽ ആകാശമദ്ധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ നിങ്ങള്‍ അടുത്തുവന്നു പര്‍വതത്തിന്‍റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പര്‍വതം ആകാശമധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ അടുത്തുവന്ന്‌ പര്‍വതത്തിന്‍െറ അടിവാരത്തു നിന്നു. ആകാശത്തോളം ഉയര്‍ന്ന അഗ്‌നിയാല്‍ പര്‍വതം ജ്വലിച്ചുകൊണ്ടിരുന്നു. അന്‌ധകാരവും കനത്തമേഘവും അതിനെ ആവരണം ചെയ്‌തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ധതമസ്സും കൂരിരുട്ടും പർവതത്തെ മൂടുകയും പർവതത്തിൽ ആകാശമധ്യത്തോളം തീ കത്തിജ്വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾത്തന്നെ നിങ്ങൾ പർവതത്തിന്റെ താഴ്വരയിൽ ഒരുമിച്ചുകൂടിവന്നു.