Deuteronomy 4:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ അവിടെ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഞാന്‍ ആകാശത്തെയും ഭൂമിയെയും സാക്ഷിനിര്‍ത്തി പറയുന്നു. നിങ്ങള്‍ അവിടെ ദീര്‍ഘകാലം ജീവിച്ചിരിക്കുകയില്ല; നിങ്ങള്‍ നിശ്ശേഷം നശിപ്പിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്നു നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാൻ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായ്പോകും.
Malayalam 1992 MBSI
നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങള്‍ വേഗത്തില്‍ നശിച്ചുപോകുമെന്നു ഞാന്‍ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കു വിരോധമായി സാക്ഷിനിര്‍ത്തി പറയുന്നു; നിങ്ങള്‍ അവിടെ ദീര്‍ഘായുസ്സോടിരിക്കാതെ നിര്‍മ്മൂലമായ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്ന് നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്ന് ഞാൻ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങൾക്ക് വിരോധമായി സാക്ഷി നിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായിപ്പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ കൈവശമാക്കേണ്ടതിനു യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്തുനിന്നു നിങ്ങള്‍ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാന്‍ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കു വിരോധമായി സാക്ഷിനിര്‍ത്തി പറയുന്നു; നിങ്ങള്‍ അവിടെ ദീര്‍ഘായുസ്സോടിരിക്കാതെ നിര്‍മ്മൂലമായിപ്പോകും.
Malayalam Bible POC-ML 2013
ഞാനിന്ന്‌ ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കെതിരേ സാക്‌ഷികളാക്കി പറയുന്നു: ജോര്‍ദാന്‍ കടന്ന്‌ നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശത്തുനിന്നു നിങ്ങള്‍ അറ്റുപോകും;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ യോർദാന് അക്കരെ അവകാശമാക്കാൻ ചെല്ലുന്ന ദേശത്തുനിന്ന് വളരെവേഗം നശിച്ചുപോകുമെന്ന് ഇന്നു ഞാൻ ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു. നിങ്ങൾ അവിടെ ദീർഘായുസ്സോടെ ജീവിക്കുകയില്ല; ഉറപ്പായും നിങ്ങൾ നശിച്ചുപോകും.