Deuteronomy 4:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാല്‍-പെയോരില്‍വച്ചു സര്‍വേശ്വരന്‍ പ്രവര്‍ത്തിച്ചതു നിങ്ങള്‍ കണ്ടതാണല്ലോ; പെയോരിലെ ബാലിനെ ആരാധിച്ചവരെയെല്ലാം അവിടുന്നു നശിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.
Malayalam 1992 MBSI
ബാല്‍-പെയോരിന്റെ സംഗതിയില്‍ യഹോവ ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുബാല്‍-പെയോരിനെ പിന്തുടര്‍ന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയില്‍നിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാൽ-പെയോരിൽ യഹോവ ചെയ്തത് നിങ്ങൾ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു. ബാൽ-പെയോരിനെ പിന്തുടർന്നവരെ സംപൂർണ്ണമായി ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്ന് നശിപ്പിച്ചുകളഞ്ഞുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തത് നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടര്‍ന്നവരെയൊക്കെയും നിന്‍റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.
Malayalam Bible POC-ML 2013
കര്‍ത്താവ് ബാല്‍പെയോര്‍ നിമിത്തം ചെയ്‌തതെന്തെന്ന് നിങ്ങളുടെ കണ്ണുകള്‍ കണ്ടതാണല്ലോ. ബാല്‍പെയോറിനെ പിന്തുടര്‍ന്നവരെയെല്ലൊം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ ഇടയില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ ബാൽ-പെയോരിൽ ചെയ്തത് എന്തെന്നു നിങ്ങൾ സ്വന്തം കണ്ണുകൊണ്ടുതന്നെ കണ്ടിരിക്കുന്നു. പെയോരിലെ ബാൽദേവന്റെ പിന്നാലെ ചെന്നവരെയെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു സംഹരിച്ചുകളഞ്ഞു.