Deuteronomy 4:36 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ക്കു ശിക്ഷണം നല്‌കാന്‍വേണ്ടി അവിടുത്തെ ശബ്ദം ആകാശത്തുനിന്ന് നിങ്ങളെ കേള്‍പ്പിച്ചു; അവിടുത്തെ മഹാഗ്നി നിങ്ങള്‍ക്ക് കാട്ടിത്തന്നു. അഗ്നിയുടെ നടുവില്‍നിന്ന് അവിടുന്നു സംസാരിക്കുന്നതു നിങ്ങള്‍ കേട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു.
Malayalam 1992 MBSI
അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു; ഭൂമിയില്‍ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവില്‍നിന്നു കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ നിനക്ക് ബുദ്ധി ഉപദേശിക്കേണ്ടതിന് ആകാശത്തുനിന്ന് തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ അഗ്നി നിന്നെ കാണിച്ചു; നീ അവന്റെ വചനവും അഗ്നിയുടെ നടുവിൽനിന്ന് കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന് ആകാശത്തുനിന്നു തന്‍റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു; ഭൂമിയിൽ തന്‍റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്‍റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു.
Malayalam Bible POC-ML 2013
നിങ്ങളെ പഠിപ്പിക്കാന്‍ ആകാശത്തുനിന്ന്‌ തന്‍െറ സ്വരം നിങ്ങളെ കേള്‍പ്പിച്ചു. ഭൂമിയില്‍ തന്‍െറ മഹത്തായ അഗ്‌നി കാണിച്ചു. അഗ്‌നിയുടെ മധ്യത്തില്‍ നിന്ന്‌ അവിടുത്തെ വാക്കുകള്‍ നിങ്ങള്‍ കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളെ ശിക്ഷണത്തിൽ നടത്തേണ്ടതിനു സ്വർഗത്തിൽനിന്ന് അവിടന്ന് തന്റെ വചനം നിങ്ങളെ കേൾപ്പിച്ചു. ഭൂമിയിൽ അവിടന്ന് തന്റെ മഹാഗ്നി കാണിച്ചു. നിങ്ങൾ അവിടത്തെ വചനം തീയുടെ നടുവിൽനിന്ന് ശ്രവിച്ചു.