Deuteronomy 5:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഗ്നിയുടെയും മേഘത്തിന്‍റെയും കൂരിരുട്ടിന്‍റെയും മധ്യത്തില്‍ നിന്നുകൊണ്ട് മലയില്‍വച്ചു സര്‍വേശ്വരന്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അത്യുച്ചത്തില്‍ ഇപ്രകാരം അരുളിച്ചെയ്തു. ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല; പിന്നീട് അവിടുന്ന് അവയെല്ലാം രണ്ടു കല്പലകകളില്‍ എഴുതി എന്നെ ഏല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
Malayalam 1992 MBSI
ഈ വചനങ്ങള്‍ യഹോവ പര്‍വ്വതത്തില്‍ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവില്‍നിന്നു നിങ്ങളുടെ സര്‍വ്വസഭയോടും അത്യുച്ചത്തില്‍ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയില്‍ എഴുതി എന്റെ പക്കല്‍ തന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ അഗ്നി, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്ന് നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിനപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ട് കല്പലകകളിൽ എഴുതി എന്റെ പക്കൽ തന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ വചനങ്ങള്‍ യഹോവ പര്‍വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സര്‍വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിനപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
Malayalam Bible POC-ML 2013
ഈ വചനങ്ങള്‍ കര്‍ത്താവു മലയില്‍ അഗ്‌നിയുടെയും മേഘത്തിന്‍െറയും കനത്ത അന്‌ധകാരത്തിന്‍െറയും മധ്യേനിന്നുകൊണ്ട് അത്യുച്ചത്തില്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്‌തു: അവിടുന്ന് ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു കല്‍പലകകളില്‍ ഇവയെല്ലാം എഴുതി എന്നെ ഏല്‍പിച്ചു. പര്‍വതം കത്തിയെരിഞ്ഞുകൊണ്ടിരിക്കെ അന്‌ധകാരത്തിന്‍െറ മധ്യത്തില്‍നിന്നു സ്വരംകേട്ട് നിങ്ങള്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ കൽപ്പനകൾ പർവതത്തിൽ അഗ്നി, മേഘം, കൂരിരുട്ട് എന്നിവയുടെ നടുവിൽവെച്ച് യഹോവ നിങ്ങളുടെ സകലസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തതാകുന്നു. അന്ന് ഇതല്ലാതെ യാതൊന്നും അവിടന്നു കൽപ്പിച്ചതുമില്ല; അതിനുശേഷം അവ രണ്ടു ശിലാഫലകങ്ങളിൽ എഴുതി എന്റെ കൈവശം നൽകി.