Deuteronomy 5:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ഇവിടെ എന്‍റെ അടുത്തു നില്‌ക്കുക; എന്‍റെ സകല നിയമങ്ങളും കല്പനകളും അനുശാസനങ്ങളും ഞാന്‍ നിന്നെ അറിയിക്കാം. ഞാന്‍ അവകാശമായി നല്‌കുന്ന ദേശത്ത് അവര്‍ അനുഷ്ഠിക്കാന്‍ അവയെല്ലാം ജനത്തെ പഠിപ്പിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാൻ അവർക്കു അവകാശമായി കൊടുക്കുന്ന ദേശത്തു അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും.
Malayalam 1992 MBSI
നീയോ ഇവിടെ എന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അവര്‍ക്കും അവകാശമായി കൊടുക്കുന്ന ദേശത്തു അവര്‍ അനുസരിച്ചു നടപ്പാന്‍ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാന്‍ നിന്നോടു കല്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്കുക; ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ എന്നെ അനുസരിച്ച് നടക്കുവാൻ നീ അവരെ ഉപദേശിക്കേണ്ട സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോട് കല്പിക്കും.’
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാന്‍ അവര്‍ക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവര്‍ അനുസരിച്ചു നടപ്പാന്‍ നീ അവരെ ഉപദേശിക്കേണ്ടുന്ന സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാന്‍ നിന്നോടു കല്പിക്കും.
Malayalam Bible POC-ML 2013
നീ ഇവിടെ എന്‍െറ കൂടെ നില്‍ക്കുക; ഞാന്‍ അവകാശമായി നല്‍കുന്ന സ്‌ഥലത്തു ചെല്ലുമ്പോള്‍ അവര്‍ അനുഷ്‌ഠിക്കേണ്ട എല്ലാ നിയമങ്ങളും കല്‍പനകളും ചട്ടങ്ങളും അവരെ പഠിപ്പിക്കാന്‍ ഞാന്‍ നിനക്കു പറഞ്ഞുതരാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ഇവിടെ എന്റെ സന്നിധിയിൽ നിൽക്കുക. ഞാൻ അവർക്ക് അവകാശമായി നൽകുന്ന ദേശത്ത് അവർ പ്രമാണിച്ചു നടക്കേണ്ടതിന് നീ അവരോട് ഉപദേശിക്കേണ്ട എല്ലാ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞാൻ നിന്നോടു കൽപ്പിക്കും.”