Deuteronomy 7:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ മുന്നേറുന്നതിനൊപ്പം ഈ ജനതകളെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും. നിങ്ങള്‍ അവരെ ഒറ്റയടിക്കു നശിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ കാട്ടുമൃഗങ്ങള്‍ പെരുകി നിങ്ങള്‍ക്കു ശല്യമുണ്ടാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
Malayalam 1992 MBSI
ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാന്‍ അവരെ ക്ഷണത്തില്‍ നശിപ്പിച്ചുകൂടാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ദൈവമായ യഹോവ, ആ ജനതകളെ ഘട്ടം ഘട്ടമായി നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്ക് ഉപദ്രവമാകാതിരിക്കുവാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍ പെരുകി നിനക്ക് ഉപദ്രവമാകാതിരിപ്പാന്‍ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
Malayalam Bible POC-ML 2013
നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈ ജനതകളെ ക്രമേണ ഉന്‍മൂലനം ചെയ്യും; നീ അവരെ ഒന്നിച്ചു നശിപ്പിക്കരുത്. അല്ലെങ്കില്‍ വന്യമൃഗങ്ങള്‍ പെരുകി നിനക്കു ഭീഷണിയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ജനതകളെ കുറേശ്ശെയായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് നീക്കംചെയ്യും. കാട്ടുമൃഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണിയാകാതിരിക്കേണ്ടതിന് അവരെ ക്ഷണത്തിൽ നശിപ്പിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കുകയില്ല.