Deuteronomy 7:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും; ഉന്മൂലനാശം സംഭവിക്കുംവരെ അവരില്‍ പരിഭ്രാന്തി നിലനില്‌ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു ഇല്ലാതെയാക്കേണം.
Malayalam 1992 MBSI
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും അവര്‍ നശിച്ചുപോകുംവരെ അവര്‍ക്കും മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യില്‍ ഏല്പിക്കും; നീ അവരുടെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു ഇല്ലാതെയാക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരിഭ്രമം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേരുകൾ ആകാശത്തിൻകീഴിൽനിന്ന് ഇല്ലാതെയാക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കൈയിൽ ഏല്പിക്കയും അവര്‍ നശിച്ചുപോകുംവരെ അവര്‍ക്ക് മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്‍റെ കൈയിൽ ഏല്പിക്കും; നീ അവരുടെ പേര്‍ ആകാശത്തിന്‍കീഴിൽനിന്ന് ഇല്ലാതെയാക്കേണം.
Malayalam Bible POC-ML 2013
നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈ ജനതകളെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതരും; നിശ്‌ശേഷം നശിക്കുന്നതുവരെ അവരെ പരിഭ്രാന്തരാക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അവർ ഉന്മൂലമാകുംവരെ അവർക്കു കൊടുംഭീതി വരുത്തും.