Deuteronomy 7:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്ദ്യമായതൊന്നും നിങ്ങളുടെ ഭവനങ്ങളില്‍ കൊണ്ടുപോകരുത്; അങ്ങനെ ചെയ്താല്‍ വിഗ്രഹങ്ങളെപ്പോലെ നിങ്ങളും ശാപഗ്രസ്തരാകും. അവ നിങ്ങള്‍ക്ക് അറപ്പും വെറുപ്പും ആയിരിക്കണം; അവ ശാപഗ്രസ്തമാണല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.
Malayalam 1992 MBSI
നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടില്‍ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീയും അതുപോലെ ശാപപാത്രം ആകാതിരിക്കേണ്ടതിന് അറപ്പായുള്ളത് ഒന്നും നിന്റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്ക് അറപ്പും വെറുപ്പും ആയിരിക്കേണം; അത് ശാപഗ്രസ്തമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീയും അതുപോലെ ശാപമായിത്തീരാതിരിക്കേണ്ടതിന് അറപ്പായുള്ളത് നിന്‍റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്ക് തീരെ അറപ്പുംവെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.
Malayalam Bible POC-ML 2013
വിഗ്രഹത്തെപ്പോലെ നിങ്ങളും ശാപഗ്രസ്‌തരാകാതിരിക്കാന്‍ നിന്‌ദ്യമായ ഒരു വസ്‌തുവും വീട്ടിലേക്കുകൊണ്ടുവരരുത്. അതിനെ നിശ്‌ശേഷം വെറുക്കുകയും ഉപേക്‌ഷിക്കുകയും ചെയ്യണം; എന്തെന്നാല്‍, അതു ശാപഗ്രസ്‌തമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അറപ്പുളവാക്കുന്ന യാതൊന്നും നിങ്ങൾ നിങ്ങളുടെ വീട്ടിൽ കൊണ്ടുപോകരുത്; അങ്ങനെയായാൽ നിങ്ങളും നശിപ്പിക്കപ്പെടും. അവ നശിപ്പിക്കാനായി വേർതിരിക്കപ്പെട്ടവയാകുകയാൽ അതു നിങ്ങൾക്ക് അത്യന്തം അറപ്പും വെറുപ്പും ആയിരിക്കണം.