Deuteronomy 8:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോയി അവയെ ആരാധിക്കുകയോ സേവിക്കുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിശ്ചയമായും നശിച്ചുപോകുമെന്ന് ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‌കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടർന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങൾ നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.
Malayalam 1992 MBSI
നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്‍ തുടര്‍ന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ നിങ്ങള്‍ നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ ദൈവമായ യഹോവയെ നീ മറക്കുകയും അന്യദൈവങ്ങളെ പിന്തുടർന്ന് അവയെ സേവിച്ച് നമസ്കരിക്കുകയും ചെയ്താൽ നീ നശിച്ചുപോകും” എന്ന് ഞാൻ ഇന്ന് നിന്നോട് സാക്ഷീകരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടര്‍ന്ന് അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങള്‍ നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്‌മരിക്കുകയും മറ്റു ദേവന്‍മാരുടെ പിറകേ പോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നിങ്ങള്‍ നശിച്ചു പോകുമെന്ന് ഇന്ന് ഞാന്‍ മുന്നറിയിപ്പുതരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോകുകയും അവയെ വണങ്ങി നമസ്കരിക്കുകയും ചെയ്താൽ നിങ്ങൾ നിശ്ചയമായും നശിച്ചുപോകുമെന്നു ഞാൻ ഇന്ന് നിങ്ങൾക്കെതിരേ സാക്ഷ്യം പറയുന്നു.