Deuteronomy 9:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സര്‍വേശ്വരന്‍ കൈവിരല്‍കൊണ്ടു സ്വയം എഴുതിയ രണ്ടു കല്പലകകള്‍ എന്‍റെ കൈയില്‍ തന്നു. നിങ്ങള്‍ ഒരുമിച്ചു കൂടിയ ദിവസം അവിടുന്നു പര്‍വതത്തില്‍ അഗ്നിയുടെ നടുവില്‍ നിന്നുകൊണ്ട് അരുളിച്ചെയ്ത വചനങ്ങള്‍ അവയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവെച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
Malayalam 1992 MBSI
ദൈവത്തിന്റെ വിരല്‍കൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കല്‍ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളില്‍ യഹോവ പര്‍വ്വതത്തില്‍വെച്ചു തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയില്‍ എഴുതിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലകകൾ യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവച്ച് അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലക യഹോവ എന്‍റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പര്‍വതത്തിൽവച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത സകല വചനങ്ങളും അവയിൽ എഴുതിയിരുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവു തന്‍െറ കൈവിരല്‍കൊണ്ട്‌ എഴുതിയരണ്ടു കല്‍പലകകള്‍ എനിക്കു തന്നു; ജനത്തെയെല്ലാം ഒരുമിച്ചു കൂട്ടിയ ദിവസം മലയില്‍വച്ച്‌ അഗ്‌നിയുടെ മധ്യേനിന്ന്‌ അവിടുന്ന്‌ നിങ്ങളോട്‌ അരുളിച്ചെയ്‌ത സകല വാക്കുകളും അതില്‍ എഴുതപ്പെട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു തന്നു. മഹാസമ്മേളനദിവസം പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് യഹോവ നിങ്ങളോടു വിളംബരംചെയ്ത കൽപ്പനകളെല്ലാം അവയിൽ ആലേഖനംചെയ്തിരുന്നു.