Deuteronomy 9:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവരെ നശിപ്പിക്കും; എന്നെ തടയരുത്. ഞാന്‍ അവരെ സംബന്ധിച്ചുള്ള ഓര്‍മപോലും ഭൂമുഖത്തുനിന്നു തുടച്ചുനീക്കും, അവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയെ ഞാന്‍ നിന്നില്‍നിന്ന് ഉദ്ഭവിപ്പിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ചു അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.
Malayalam 1992 MBSI
എന്നെ വിടുക; ഞാന്‍ അവരെ നശിപ്പിച്ചു അവരുടെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള്‍ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേര് ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജനതയാക്കും” എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നെ വിടുക; ഞാന്‍ അവരെ നശിപ്പിച്ച് അവരുടെ പേര്‍ ആകാശത്തിന്‍കീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള്‍ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
അവരെ നശിപ്പിച്ച്‌ ആകാശത്തിന്‍ കീഴില്‍നിന്ന്‌ അവരുടെ പേരുപോലും ഞാന്‍ നിര്‍മാര്‍ജനം ചെയ്യാന്‍ പോകുന്നു. എന്നെതടയരുത്‌. അവരെക്കാള്‍ ശക്‌തവും വലുതുമായ ഒരു ജനത്തെനിന്നില്‍ നിന്നു ഞാന്‍ പുറപ്പെടുവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നെ വിടുക. അവരെ നശിപ്പിച്ച് ആകാശത്തിനുകീഴേനിന്ന് അവരുടെ നാമം ഞാൻ മായിച്ചുകളയും. അതിനുശേഷം നിന്നെ ഞാൻ അവരെക്കാൾ ശക്തിയും അസംഖ്യവുമായ ഒരു ജനതയാക്കും.”