Deuteronomy 9:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ നിന്ദ്യവസ്തുവിനെ, നിങ്ങള്‍ വാര്‍ത്തുണ്ടാക്കിയ ആ കാളക്കുട്ടിയെ ഞാന്‍ തീയില്‍ ഇട്ടു ചുട്ടു. ഞാന്‍ അത് ഇടിച്ചുപൊടിച്ചു നേര്‍ത്ത പൊടിയാക്കി പര്‍വതത്തില്‍നിന്നു പുറപ്പെടുന്ന അരുവിയില്‍ ഒഴുക്കിക്കളഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാൻ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പർവ്വതത്തിൽനിന്നു ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.
Malayalam 1992 MBSI
നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളകൂട്ടിയെ ഞാന്‍ എടുത്തു തീയില്‍ ഇട്ടു ചുട്ടുനന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പര്‍വ്വതത്തില്‍നിന്നു ഇറങ്ങുന്ന തോട്ടില്‍ ഇട്ടുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ഉണ്ടാക്കിയ, നിങ്ങൾക്ക് പാപകാരണമായ, കാളക്കുട്ടിയെ ഞാൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് നന്നായി അരച്ച് നേരിയ പൊടിയാക്കി, ആ പൊടി പർവ്വതത്തിൽനിന്ന് പുറപ്പെടുന്ന തോട്ടിൽ വിതറി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാന്‍ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരച്ചു നേരിയ പൊടിയാക്കി പൊടി പര്‍വതത്തിൽനിന്ന് ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.
Malayalam Bible POC-ML 2013
ആ നികൃഷ്‌ടവസ്‌തുവിനെ, നിങ്ങള്‍ നിര്‍മി ച്ചകാളക്കുട്ടിയെ, ഞാന്‍ അഗ്‌നിയില്‍ ദഹിപ്പിച്ചു. ഞാനതു തച്ചുടച്ചു ചെറിയ കഷണങ്ങളാക്കി; വീണ്ടും പൊടിച്ചു ധൂളിയാക്കി മലയില്‍ നിന്ന് ഒഴുകിവരുന്ന അരുവിയില്‍ ഒഴുക്കിക്കളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കിടാവിനെ ഞാൻ എടുത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അത് അരച്ചു നേരിയ പൊടിയാക്കി. തുടർന്ന് ആ പൊടി പർവതത്തിൽനിന്നും ഒഴുകിവരുന്ന അരുവിയിൽ എറിഞ്ഞു.