Ecclesiastes 1:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആകാശത്തിന്‍കീഴില്‍ നടക്കുന്നതെല്ലാം ബുദ്ധിപൂര്‍വം ആരാഞ്ഞറിയാന്‍ ഞാന്‍ തീരുമാനിച്ചു. മനുഷ്യനു വ്യഗ്രതകൊള്ളാന്‍ ദൈവം നല്‌കിയിരിക്കുന്ന പ്രവൃത്തി എത്ര ക്ലേശഭൂയിഷ്ഠം!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
Malayalam 1992 MBSI
ആകാശത്തിന്‍ കീഴില്‍ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാന്‍ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യര്‍ക്കും കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്കു കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകാശത്തിന്‍കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന് ഞാന്‍ മനസ്സുവച്ചു; ഇതു ദൈവം മനുഷ്യര്‍ക്കു കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ.
Malayalam Bible POC-ML 2013
ആകാശത്തിന്‍കീഴ്‌സംഭവിക്കുന്നതെല്ലാം ജ്‌ഞാനത്തോടെ ആരാഞ്ഞറിയാന്‍ ഞാന്‍ പരിശ്രമിച്ചു. വ്യഗ്രതയോടെ ചെയ്യാന്‍ ദൈവം മനുഷ്യനെ ഏല്‍പി ച്ചജോലി എത്ര ക്ലേശ കരമാണ്‌!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്!