Ecclesiastes 10:20 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനസ്സുകൊണ്ടുപോലും രാജാവിനെ ശപിക്കരുത് ഉറക്കറയില്‍വച്ചുപോലും ധനവാനെ ദുഷിക്കരുത്; ആകാശത്തിലെ പക്ഷി നിന്‍റെ വാക്കുകള്‍ വഹിച്ചുകൊണ്ടുപോകും; പറവകള്‍ അതു വിളംബരം ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുതു; നിന്റെ ശയനഗൃഹത്തിൽവെച്ചുപോലും ധനവാനെ ശപിക്കരുതു; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്റെ ശയനമുറിയിൽ വച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുകയും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുകയും ചെയ്തേക്കാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്‍റെ ശയനഗൃഹത്തിൽവച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.
Malayalam Bible POC-ML 2013
രാജാവിനെ വിചാരത്തില്‍പോലും ശപിക്കരുത്‌. ഉറക്കറയില്‍പോലും ധനവാനെയും; ആകാശപ്പറ വകള്‍ നിന്‍െറ ശബ്‌ദം ഏറ്റെടുക്കും, ഏതെങ്കിലും പതത്രിജാതി അക്കാര്യം ഉതിര്‍ത്തെന്നുവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനസ്സിൽപോലും രാജാവിനെ നിന്ദിക്കരുത്, കിടക്കറയിൽവെച്ചു ധനാഢ്യരെ ശപിക്കുകയും അരുത്, കാരണം ആകാശത്തിലെ പക്ഷി നിന്റെ വാക്കുകൾ വഹിക്കുകയും, പറവജാതി നീ പറയുന്നതു പ്രസിദ്ധമാക്കുകയുംചെയ്യാൻ സാധ്യതയുണ്ട്.