Ecclesiastes 10:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവു കോപിച്ചാല്‍ സ്വസ്ഥാനം വിടരുത്. വിധേയത്വം കാണിക്കുന്നത് അപരാധത്തിനു പരിഹാരമാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാൻ കാരണമാകും.
Malayalam 1992 MBSI
അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കില്‍ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; അനുരഞ്ജനം മഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അധിപതിയുടെ കോപം നിന്‍റെ നേരേ പൊങ്ങുന്നു എങ്കിൽ നീ നിന്‍റെ സ്ഥലം വിട്ടുമാറരുത്; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.
Malayalam Bible POC-ML 2013
രാജാവ്‌ കോപിച്ചാല്‍ സ്‌ഥലം വിടാതെ അവിടെത്തന്നെ നില്‍ക്കണം; വിധേയത്വം വലിയ തെറ്റുകള്‍ക്കു പരിഹാരമായി ഭവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ നിന്റെ പദവി നീ ഉപേക്ഷിക്കരുത്; പല തെറ്റുകളെയും അടക്കാൻ ശാന്തതയ്ക്കു കഴിയും.