Ecclesiastes 12:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തെരുവിലെ ബഹളമോ ധാന്യം പൊടിക്കുന്ന ശബ്ദമോ നീ കേള്‍ക്കാതെയാകും. കിളിനാദംപോലും നിന്നെ ഉണര്‍ത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തെരുവിലെ കതകുകൾ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികൾ ഒക്കെയും തളരുകയും ചെയ്യും;
Malayalam 1992 MBSI
തെരുവിലെ കതകുകള്‍ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കല്‍ ഉണര്‍ന്നുപോകും; പാട്ടുകാരത്തികള്‍ ഒക്കെയും തളരുകയും ചെയ്യും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തെരുവിലെ കതകുകൾ അടയും; അരയ്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിൽ ഉണർന്നുപോകും; പാട്ടുകാരികൾ ഒക്കെയും തളരുകയും ചെയ്യും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തെരുവിലെ കതകുകള്‍ അടയും; അരയ്ക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണര്‍ന്നുപോകും; പാട്ടുകാരത്തികളൊക്കെയും തളരുകയും ചെയ്യും;
Malayalam Bible POC-ML 2013
തെരുവിലെ വാതിലുകള്‍ അടയ്‌ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്‌ദം മന്‌ദീഭവിക്കും; പക്‌ഷിയുടെ ശബ്‌ദം കേട്ട്‌ മനുഷ്യന്‍ ഉണര്‍ന്നുപോകും; ഗായികമാരുടെ ശബ്‌ദം താഴും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും പൊടിക്കുന്ന ശബ്ദം അവ്യക്തമാകും; പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും, എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും;