Ecclesiastes 12:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രബോധകന്‍ ജ്ഞാനിയായിരുന്നു. കൂടാതെ ജനത്തിനു പരിജ്ഞാനം ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം അനേകം സുഭാഷിതങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിച്ചു പരിശോധിച്ചു ക്രോഡീകരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.
Malayalam 1992 MBSI
സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കുകയും, ചിന്തിച്ചും പരിശോധിച്ചും അനേകം സദൃശവാക്യങ്ങൾ രചിക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ച് ശോധന കഴിച്ച് അനേകം സദൃശവാക്യം ചമയ്ക്കയും ചെയ്തു.
Malayalam Bible POC-ML 2013
സഭാപ്രസംഗകന്‍ ജ്‌ഞാനിയായിരുന്നു, കൂടാതെ അവന്‍ ആപ്‌തവചനങ്ങള്‍ വിവേചിച്ചു പഠിക്കുകയും ക്രമത്തിലടുക്കുകയും ചെയ്‌തുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ അറിവു പകര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു.