Ecclesiastes 2:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീഞ്ഞുകൊണ്ടു ശരീരത്തെ സുഖിപ്പിക്കുന്നതെങ്ങനെയെന്നു ഞാന്‍ നോക്കി; ഭോഷത്തത്തെ ഞാന്‍ പുണര്‍ന്നു. അപ്പോഴും ജ്ഞാനത്തെ ഞാന്‍ കൈവിട്ടുകളഞ്ഞില്ല. മനുഷ്യന്‍റെ ക്ഷണികജീവിതത്തില്‍ ആകാശത്തിന്‍കീഴില്‍ കരണീയമായെന്തുള്ളൂ എന്ന് അറിയാനാണു ഞാന്‍ പരിശ്രമിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യർക്കു ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്‌വാൻ നല്ലതു ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
Malayalam 1992 MBSI
മനുഷ്യര്‍ക്കും ആകാശത്തിന്‍ കീഴെ ജീവപര്യന്തം ചെയ്‍വാന്‍ നല്ലതു ഏതെന്നു ഞാന്‍ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാന്‍ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊള്‍വാനും എന്റെ മനസ്സില്‍ നിരൂപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനുഷ്യർക്ക് ആകാശത്തിൻ കീഴിൽ ജീവപര്യന്തം ചെയ്യുവാൻ നല്ലത് ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയത്തെ ജ്ഞാനത്തിൽ സൂക്ഷിച്ചുകൊണ്ട്, എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിക്കുവാനും ഭോഷത്തം പിടിച്ചു കൊള്ളുവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യര്‍ക്ക് ആകാശത്തിന്‍ കീഴെ ജീവപര്യന്തം ചെയ്‍വാന്‍ നല്ലത് ഏതെന്ന് ഞാന്‍ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാന്‍ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്തം പിടിച്ചുകൊള്‍വാനും എന്‍റെ മനസ്സിൽ നിരൂപിച്ചു.
Malayalam Bible POC-ML 2013
ജ്‌ഞാനത്തില്‍നിന്നു മനസ്‌സിളകാതെതന്നെ ശരീരത്തെ വീഞ്ഞുകൊണ്ട് ആഹ്ലാദിപ്പിക്കാന്‍ ഞാന്‍ നോക്കി; മനുഷ്യനെ സന്തുഷ്‌ടനാക്കുന്നതെന്തെന്നും, ചുരുങ്ങിയ ആയുസ്‌സിനുള്ളില്‍ അവന്‍ ചെയ്യേണ്ടതെന്തെന്നും അറിയാന്‍ ഞാന്‍ ഭോഷത്തത്തെ ആശ്ലേഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനുഷ്യർക്ക് അവരുടെ ചുരുങ്ങിയ നാളുകളിൽ ആകാശത്തിനുകീഴിൽ മൂല്യവത്തായുള്ളത് എന്തുണ്ടെന്നു മനസ്സിലാക്കാൻ, എന്റെ മനസ്സ് ജ്ഞാനപൂർവം എന്നെ നയിച്ചുകൊണ്ടിരുന്നു; അപ്പോഴും ഞാൻ വീഞ്ഞിൽ ആഹ്ലാദിക്കാനും ഭോഷത്വം ആലിംഗനം ചെയ്യാനും പരിശ്രമിച്ചു.